ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; മഴയെ അവഗണിച്ച് അയ്യനെ വണങ്ങാന്‍ കാത്തുനിന്നത് ആയിരങ്ങള്‍; ഈ മാസം 19 ന് നട അടയ്ക്കും
ശബരിമല നട തുറന്നു
Update: 2025-05-14 13:36 GMT
സന്നിധാനം: ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു.
മഴയെ അവഗണിച്ചും ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ ഭഗവാനെ വണങ്ങാന്‍ കാത്ത് നിന്നത്. ഇടവമാസം 1 ന് രാവിലെ 5 മണിക്ക് നട തുറക്കും. ഭക്തര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീര്‍ത്ഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മെയ് 19 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.