ശബരിമല സന്നിധാനത്ത് പാമ്പ്; കണ്ടെത്തിയത് പതിനെട്ടാംപടിക്ക് സമീപം: വം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി വനത്തില്‍ തുറന്നുവിട്ടു
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം പാമ്പ് . ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി. പാമ്പിനെ പിന്നീട് വനത്തിലേക്ക് തുറന്നുവിട്ടു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് പാമ്പിനെ കണ്ടത്.
പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിനു സമീപത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടതോടെ ദര്‍ശനത്തിന് എത്തിയ ആളുകളും ഭയപ്പെട്ടു.
സന്നിധാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്. സംഭവം അറിഞ്ഞ് ഉടന്‍ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പിടികൂടാന്‍ ഉള്ള ശ്രമത്തിനിടെ പാമ്പ് കൈവരിയില്‍ നിന്നും പടിക്കട്ടിലേക്ക് ചാടി. തുടര്‍ന്ന് ഇവിടെ നിന്നും പാമ്പിനെ പിടികൂടി. അതേസമയം, വിഷമില്ലാത്ത ഇനത്തില്‍ പെട്ട പാമ്പിനെയാണ് പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.