'എല്ലാരും ഓടിവായോ ദാ..തീരത്ത് പെടക്കണ മത്തി'; പഞ്ചവടി ബീച്ചിനെ ആവേശത്തിലാഴ്ത്തി മത്തി ചാകര; പെറുക്കിയെടുത്ത് നാട്ടുകാർ; വീഡിയോ വൈറൽ..!
By : സ്വന്തം ലേഖകൻ
Update: 2024-11-17 16:20 GMT
തൃശൂർ: തൃശൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞത് കണ്ടുനിന്നവർക്ക് ആവേശമായി. ഉടനെ നാട്ടുകാരും പ്രദേശവാസികളും ഓടിയെത്തി മത്തി പെറുക്കിയെടുക്കാൻ. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്. തുടർച്ചയായ ദിവസങ്ങളിൽ തൃശൂരിന്റെ തീരപ്രദേശങ്ങളിൽ ചാളയും മത്തിയും കരയ്ക്കടിയുന്നത് ജനങ്ങളെ അത്ഭുതപ്പെടുത്തുകയാണ്.
എടക്കഴിയൂർ പഞ്ചവടി ബീച്ചിലാണ് ഇന്ന് മത്തികൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. മത്തിക്കൂട്ടം പറക്കുന്ന കാഴ്ചയാണ് തീരത്ത് കണ്ടത്.
കുട്ടകളുും പെട്ടികളുമായി എത്തിയ നിരവധി പേർ നിറയെ മത്തിയുമായാണ് മടങ്ങിയത്. ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.