കടലിൽ കുളിക്കുന്നതിനിടെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടു; കുഴഞ്ഞുവീണ് വിദ്യാർത്ഥി; രക്ഷകരായി കൂട്ടുകാർ; സംഭവം തൃശൂരിൽ
തൃശൂര്‍: കടലിൽ ഇറങ്ങി കുളിക്കുന്നതിനിടെ ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് വിദ്യാർത്ഥി കുഴഞ്ഞുവീണു. ഉടനെ തന്നെ കൂട്ടുകാര്‍ ചേർന്ന് നടത്തിയ സമയോചിത ഇടപെടൽ കാരണം വിദ്യാർത്ഥി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക് തൃശൂര്‍ ചാവക്കാട് കടലില്‍ കുളിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
കോയമ്പത്തൂർ ഭാരതി ഹയർസെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി വി.എസ് ഗോകുലിനാണ് ചാവക്കാട് കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പമാണ് ഗോകുല്‍ കടലിൽ കുളിക്കാനായി എത്തിയത്.
ഉടനെ കടലിൽ കുഴഞ്ഞുവീണ ഗോകുൽ അബോധാവസ്ഥയിലായി. സ്ഥലത്തുണ്ടായിരുന്ന സഹപാഠികളായ വിദ്യാർത്ഥികൾ ഗോകുലിനെ കരയ്ക്ക് എത്തിച്ച് സിപിആർ നൽകി. പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുകയും ചെയ്തു. ഗോകുലിനെ കൂട്ടുകാർ ഉടനെ തന്നെ കരയ്ക്ക് എത്തിച്ച് സിപിആര്‍ നൽകിയതാനാലാണ് വലിയ അപകടം ഒഴിവായത് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞു.