സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്; ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Update: 2024-10-15 10:32 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിലുള്ള തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കേരള തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ നാളെ4 രാത്രി 11.30 വരെ 1.0 മീറ്റർ മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യത ഉള്ളതായും മുന്നറിയിപ്പിൽ പറയുന്നു.

തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചിലപ്പോൾ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് ജനങ്ങൾ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Tags:    

Similar News