യുവതിയോട് മോശമായി പെരുമാറി; ലൈംഗിക ചുവയോടെ സംസാരിച്ചു; ദൃശ്യങ്ങൾ ഫോണിൽ പകർത്തി; കേസിൽ എക്സൈസ് ഇൻസ്‌പെക്ടർ പിടിയിൽ; സംഭവം ആലുവയിൽ
By : സ്വന്തം ലേഖകൻ
Update: 2024-12-27 15:04 GMT
ആലുവ: യുവതിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും വളരെ മോശമായി പെരുമാറുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത എക്സൈസ് ഇൻസ്‌പെക്ടർ പിടിയിൽ. ജയപ്രകാശിനെ ആണ് ആലുവ പോലീസ് കൈയ്യോടെ പൊക്കിയത്. ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയോടാണ് അപമാര്യാദയായി പെരുമാറിയത്.
ജയപ്രകാശ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 75, 77 വകുപ്പുകള്‍ പ്രകാരമാണ് ജയപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജയപ്രകാശ് ഏറെക്കാലമായി വാടകയ്ക്ക് താമസിക്കുന്നത് പരാതിക്കാരിയുടെ വീട്ടിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി അറിയിച്ചു.