കലിക്കറ്റ് സര്‍വകലാശാലയുടെ 200 മീറ്റര്‍ പരിസരത്ത് സമരങ്ങള്‍ പാടില്ലെന്ന ഉത്തരവ് പൊലീസ് മുഖേന വിദ്യാര്‍ഥി സംഘടനകള്‍ക്ക് നല്‍കി സര്‍വ്വകലാശാല; എസ് എഫ് ഐ സമരം തടയാന്‍ നീക്കം

Update: 2025-07-13 12:39 GMT


എസ് എഫ് ഐ

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലയുടെ 200 മീറ്റര്‍ പരിസരത്ത് സമരങ്ങള്‍ പാടില്ലെന്ന ഉത്തരവ് പൊലീസ് മുഖേന വിദ്യാര്‍ഥി സംഘടനകള്‍ക്ക് നല്‍കി സര്‍വ്വകലാശാല. 2012ല്‍ മുസ്ലീം ലീഗ് നോമിനിയായിരുന്ന അന്നത്തെ വി സി എം അബ്ദുള്‍ സലാം തനിക്കെതിരെ നടന്ന സമരങ്ങളെ നേരിടാന്‍ ഹൈക്കോടതിയില്‍ നിന്ന് നേടിയ വിധിയുടെ പേരിലാണ് ഇപ്പോഴത്തെ ഉത്തരവ്. താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ ഡോ.പി രവീന്ദ്രന്റെ നടപടികള്‍ക്കെതിരെ ശക്തമായ സമരമാണ് കാമ്പസില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തുടരുന്നത്. ഇതിനിടെയാണ് പുതിയ നീക്കം.

Similar News