എം.എസ്.എഫ് നേതാവിന് കാലിന് വെട്ടേറ്റു: എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് ആരോപണം

എം.എസ്.എഫ് നേതാവിന് കാലിന് വെട്ടേറ്റു: എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് ആരോപണം

Update: 2026-01-12 07:17 GMT

കണ്ണൂര്‍: കാക്കയങ്ങാടിനടുത്തെ വിളക്കോട് എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാമിന് നേരെ ആക്രമണം. കാക്കയങ്ങാടിനടുത്ത് വിളക്കോട് വെച്ചുണ്ടായ ആക്രമണത്തില്‍ നൈസാമിന്റെ കാലിന് വെട്ടേറ്റു. പരിക്കേറ്റ നൈസാമിനെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് ഞായറാഴ്ച്ച ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് എംഎസ്എഫിന്റെ ആരോപണം. സംഭവത്തില്‍ മുഴക്കുന്ന് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags:    

Similar News