ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ച നിലയിൽ; ഹൃദയഘാതമെന്ന് നിഗമനം; മരിച്ചത് തൃശൂർ സ്വദേശി

Update: 2024-12-14 12:49 GMT

പത്തനംതിട്ട: ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ച നിലയിൽ. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന് ദാരുണാന്ത്യം സംഭവിച്ചത്.

തൃശൂർ ചിയ്യാരം സ്വദേശി സി. എം രാജനാണ് (68) മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടനെ തന്നെ അദ്ദേഹത്തെ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Tags:    

Similar News