ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം ളാഹ വിളക്കുവഞ്ചിയിൽ

Update: 2025-01-02 09:52 GMT

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹ വിളക്കുവഞ്ചിയിലാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് തീർത്ഥാടകർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

പതിനെട്ട് പേരടങ്ങുന്ന തീർത്ഥാടകസംഘം ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്ന സമയത്താണ് അപകടം നടന്നത്. വലിയ ​ഗർത്തമുള്ള ഭാ​ഗത്തേക്കാണ് മറിഞ്ഞ വാഹനം ബാരിയറിൽ തങ്ങിനിൽക്കുകയായിരുന്നു. വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു.

തൂത്തുക്കുടി സ്വദേശികളാണ് ഇവരെന്ന് പോലീസ് പറയുന്നു. പരിക്കേറ്റവർക്ക് ​ഗുരുതരമല്ല.ഇവിടെ സ്ഥിരം അപകടമേഖലയെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് കുറച്ചുകൂടി സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News