പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ കൊച്ചിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍; എം ജി റോഡിലെ ഹോട്ടലില്‍ മുറിയെടുത്തത് 10 ദിവസം മുമ്പ്; പൊലീസ് അന്വേഷണം തുടങ്ങി

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ ഹോട്ടലില്‍ മരിച്ച നിലയില്‍

Update: 2024-09-23 15:53 GMT

കൊച്ചി: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. കഴിഞ്ഞ പത്ത് ദിവസമായി ഇവിടെ താമസിച്ചു വരികയായിരുന്നു.

മുറിയില്‍നിന്നും പുറത്തു വരാത്തത് കൊണ്ട് അന്വേഷിച്ചപ്പോഴാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം സ്വദേശിയാണ് മരിച്ച ഷാനു. നേരത്തെ നടിയുടെ ബലാത്സംഗ പരാതിയില്‍ ഷാനുവിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. 2018ല്‍ സിനിമയിലും സീരിയലും അവസരം വാഗ്ദാനം ചെയ്ത് തന്നെ ചൂഷണം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി. ഷാനുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.

ഈ മാസം 11നാണ് സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചി എം.ജി. റോഡിലുള്ള ഹോട്ടലില്‍ ഷാനു ഇസ്മായില്‍ മുറിയെടുത്തത്. നിലവില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്.

Tags:    

Similar News