മൂന്നാം നിലയില്‍ എത്തിയപ്പോള്‍ വൈദ്യുതി നിലച്ചു; ലിഫ്റ്റ് നിയന്ത്രണം വിട്ട് ഇടിച്ചുനിന്നു; കട്ടപ്പനയില്‍ സ്വര്‍ണക്കടയുടമ തലയ്ക്ക് പരിക്കേറ്റ് മരിച്ചു

കട്ടപ്പനയില്‍ സ്വര്‍ണക്കടയിലെ ലിഫ്റ്റില്‍ കുടുങ്ങി കടയുടമ മരിച്ചു

Update: 2025-05-28 12:37 GMT
മൂന്നാം നിലയില്‍ എത്തിയപ്പോള്‍ വൈദ്യുതി നിലച്ചു; ലിഫ്റ്റ് നിയന്ത്രണം വിട്ട് ഇടിച്ചുനിന്നു; കട്ടപ്പനയില്‍ സ്വര്‍ണക്കടയുടമ തലയ്ക്ക് പരിക്കേറ്റ് മരിച്ചു
  • whatsapp icon

ഇടുക്കി: കട്ടപ്പനയില്‍ സ്വര്‍ണക്കടയിലെ ലിഫ്റ്റില്‍ കുടുങ്ങി കടയുടമ മരിച്ചു. കട്ടപ്പന പവിത്ര ഗോള്‍ഡ് എംഡി സണ്ണി ഫ്രാന്‍സിസ് പുളിക്കല്‍ (പവിത്ര സണ്ണി ) ആണ് മരിച്ചത്. വൈദ്യുതി പോയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച ലിഫ്റ്റില്‍ കുടുങ്ങിയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ലിഫ്റ്റ് എത്തിയപ്പോള്‍ വൈദ്യുതി നിലച്ചു. തുടര്‍ന്ന് സണ്ണി ലിഫ്റ്റിനുള്ളില്‍ കുടുങ്ങി. പിന്നീട് ലിഫ്റ്റ് നിയന്ത്രണം വിട്ട് ഇടിച്ചുനില്‍ക്കുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.

സംഭവത്തില്‍ സണ്ണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സണ്ണിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ടുമണിയോടെ മരിച്ചു.

സണ്ണി ഫ്രാന്‍സിസിന്റെ സ്ഥാപനത്തില്‍ ലിഫ്റ്റ് സ്ഥാപിച്ചതിന്റെ പരിശോധനകള്‍ ഇന്ന് നടന്നിരുന്നു. ഫയര്‍ ഫോഴ്‌സ് അടക്കം സ്ഥലത്തെത്തി ലിഫ്റ്റ് പരിശോധിച്ച് മടങ്ങി. ഇതിനുപിന്നാലെയാണ് സണ്ണി ഫ്രാന്‍സിസ് ലിഫ്റ്റില്‍ കയറിയത്.

Tags:    

Similar News