കോഴിക്കോട് സൈനികനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; സംഭവം കാശ്മീരിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന് പിന്നാലെ; പോലീസ് സ്ഥലത്തെത്തി

Update: 2025-01-16 05:28 GMT

കോഴിക്കോട്: സൈനികനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. കോഴിക്കോട് വളയത്താണ് സംഭവം നടന്നത്. താന്നി മുക്ക് സ്വദേശി എംപി സനൽകുമാർ(30) ആണ് മരിച്ചത്.

മദ്രാസ് റെജിമെന്റിലെ സൈനികനായി സേവനം അനുഷ്ഠിക്കുകയായിരിന്നു. ദീർഘകാലമായി അവധിയിലായിരുന്ന സനൽകുമാറിനു കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു.

ജോലിക്ക് ഹാജരാകാൻ നിർദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് സനൽകുമാറിനെ ഇപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News