കുടുംബ കലഹം; മകന്‍ അച്ഛനെ വെട്ടിക്കൊന്നു; സംഭവം വയനാട്ടില്‍; മകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

Update: 2025-05-08 03:14 GMT

മാനന്തവാടി: എടവകയില്‍ കുടുംബകലഹം രൂക്ഷമായതിന്റെ ഭാഗമായി മകന്‍ അച്ഛനെ വെട്ടിക്കൊന്നു. കടന്നലാട്ട് കുന്നിലെ മലക്കുടി ബേബി (63)യെ അദ്ദേഹത്തിന്റെ മകന്‍ റോബിന്‍ (37) ആണ് വെട്ടിക്കൊന്നത്.

രാത്രിയിലായിരുന്നു ഹൃദയഭീതികരമായ സംഭവം. കഴിഞ്ഞ രാത്രിയോടെ 11 മണിയോടെയായിരുന്നു ആക്രമണം. വെട്ടേറ്റ് വീണ ബേബിയെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കണ്ടത്. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ചികിത്സഫലിക്കാതെ ബേബി മരിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് സംഘത്തില്‍ എസ്ഐ സി.കെ. ശശിധരന്‍, എ.എസ്.ഐ. പ്രേംകുമാര്‍, സി.പി.ഒ.മാരായ സജീഷ്, അനൂപ് എന്നിവരും ഉള്‍പ്പെട്ടിരുന്നു.

Tags:    

Similar News