ക്രിസ്തുമസ് സീസണില്‍ ആശ്വാസം; കേരളത്തിനായി 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു; റൂട്ടുകള്‍ സംബന്ധിച്ച പ്രഖ്യാപനം വൈകാതെ

കേരളത്തിനായി 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

Update: 2024-12-21 12:25 GMT

ന്യൂഡല്‍ഹി: ക്രിസ്തുസ്- പുതുവത്സര സീസണില്‍ കേരളത്തിലേക്ക് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിലെ തിരക്കുകള്‍ പരിഗണിച്ചാണ് നടപടി. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും പത്ത് സ്‌പെഷ്യല്‍ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും മറ്റ് എംപിമാരും നടത്തിയ ഇടപെടലിന്റെ ഫലമായാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ലഭിച്ചത്. റൂട്ടുകള്‍ സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകും.

ക്രിസ്മസിനോട് അനുബന്ധിച്ച് തിരക്ക് കൂടിയതിനാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ കിട്ടാനില്ലാത്ത സാഹചര്യമായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് വരാനും ക്രിസ്മസ് ആഘോഷിക്കാനും യാതൊരു മാര്‍ഗവുമില്ലാത്ത സ്ഥിതിയുണ്ടായി. ഇതിനിടെയാണ് റെയില്‍വേ മന്ത്രാലയം ആശ്വാസ നടപടി എത്തിയത്. ഏതെല്ലാം നഗരങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉള്ളതെന്നും ഇവയുടെ റൂട്ടുകളും വൈകാതെ പ്രഖ്യാപിക്കും.

ഇന്ത്യയിലാകെ 149 സ്‌പെഷ്യല്‍ ട്രെയിനുകളാണ് ക്രിസ്മസ് തിരക്ക് പ്രമാണിച്ച് അനുവദിച്ചിരിക്കുന്നത്. കൂടാതെ ശബരിമല തീര്‍ത്ഥാടകര്‍ക്കായി 416 സ്‌പെഷ്യല്‍ സര്‍വീസുകളും അനുവദിച്ചിട്ടുണ്ട്.

Tags:    

Similar News