ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പുകമ്പി തുളച്ചുകയറി; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-08-19 09:03 GMT
തളിപ്പറമ്പ്: നാടുകാണിയിലെ കിൻഫ്ര വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന ജ്യൂസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അമീർ ഹുസൈൻ (26) ആണ് മരിച്ചത്. ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പുകമ്പി തുളച്ചുകയറുകയായിരുന്നു.
നാപ്റ്റ ന്യൂട്രിക്കോ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അമീർ ഹുസൈൻ. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ അമീറിനെ ഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ എകെജി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സ്വദേശമായ അസമിലേക്ക് കൊണ്ടുപോകും.