റോഡിലൂടെ പോയവരെല്ലാം ഓടിച്ചിട്ട് കടിച്ചു; വഴിയാത്രക്കാർ കുതറിയോടി; ചെറിയനാട് തെരുവുനായ ആക്രമണം; നിരവധി പേർക്ക് പരിക്ക്; ഒരാളുടെ മുഖം കടിച്ചുപറിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-02-19 07:52 GMT
ആലപ്പുഴ: തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക് എന്ന് വിവരങ്ങൾ. ആലപ്പുഴ ചെറിയനാട്ടിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസുകാരൻ ഉൾപ്പടെ അഞ്ചു പേരെയാണ് തെരുവ് നായ കടിച്ചത്. ഒരാളുടെ മുഖത്തും സാരമായ പരിക്ക് പറ്റിയിട്ടുണ്ട്.
നായ മുഖത്ത് ചാടി കടിക്കുകയായിരുന്നു. ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിലാണ് തെരുവുനായയുടെ ആക്രമണം അഴിച്ചുവിട്ടത്. നായകൾ കുതിച്ചെത്തുന്നത് കണ്ട് പലരും ജീവനും കൊണ്ടോടി. പരിക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.