പതങ്കയത്തെ വെള്ളച്ചാട്ടത്തിൽ നിന്ന് കാണാതായി; നാലാം നാൾ വിദ്യാർത്ഥിയുടെ മൃതദേഹം സിയാൽ ഡാമിൽ; സംഭവം മലപ്പുറത്ത്
By : സ്വന്തം ലേഖകൻ
Update: 2025-08-06 08:50 GMT
മലപ്പുറം: കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ നിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാല് ദിവസം നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് അപകടം നടന്ന സ്ഥലത്തിന്റെ 100 മീറ്റർ താഴെ സിയാൽ ഡാമിന്റെ സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. മഞ്ചേരിയിൽനിന്നു ആറംഗ സംഘം പതങ്കയത്ത് എത്തിയത്. ഒഴുക്കിൽപ്പെട്ട അലനെ കാണാതാവുകയായിരുന്നു. സഹപാഠി അലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിയാണ് അലൻ.