സമരപ്പന്തൽ തകർന്നതിൽ നിരാശ; വയനാട് കളക്ടറേറ്റിന് മുന്നിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമം; ആത്മഹത്യക്ക് ശ്രമിച്ചത് 9 വർഷമായി സമരം ചെയ്യുന്ന ജയിംസ്

Update: 2024-12-31 11:08 GMT

കൽപറ്റ: വയനാട് കളക്ടറേറ്റിന് മുന്നിൽ കഴിഞ്ഞ 9 വർഷമായി ഭൂമിപ്രശ്നത്തിൽ സമരം നടത്തുന്നയാൾ ആത്മഹത്യാശ്രമം നടത്തി. ജെയിംസ് കാഞ്ഞിരത്തിനാൽ ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. മുസ്ലിം ലീഗ് നടത്തിയ സമരത്തിനിടെ ഇദ്ദേഹത്തിന്റെ സമരപ്പന്തലിന്റെ ഒരു ഭാഗം പൊളിഞ്ഞതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്.

ഒടുവിൽ പൊലീസും പ്രവർത്തകരും ഇടപെട്ടാണ് രം​ഗം ശാന്തമാക്കിയത്. സമരപ്പന്തൽ പുനസ്ഥാപിച്ചു നൽകി. വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാൽ കുടുംബം സമരം ചെയ്യുന്നത്. 2015 ഓഗസ്റ്റ് 15 മുതലാണ് കലക്ടറേറ്റിനു മുന്നിൽ കുടുംബം സമരം തുടങ്ങിയത്. 

Tags:    

Similar News