തൊടുപുഴയില്‍ ഭിന്നശേഷിയുള്ള മൂന്നുവയസുകാരനെ കൊന്ന് അച്ഛന്‍ ജീവനൊടുക്കി; മരിച്ച നിലയില്‍ കണ്ടത് അമ്മ വീട്ടിലെത്തിയപ്പോള്‍
തൊടുപുഴയില്‍ ഭിന്നശേഷിയുള്ള മൂന്നുവയസുകാരനെ കൊന്ന് അച്ഛന്‍ ജീവനൊടുക്കി
Update: 2025-07-12 17:12 GMT
ഇടുക്കി: ഭിന്നശേഷിയുള്ള മൂന്ന് വയസുകാരനെ കൊന്ന് അച്ഛന്‍ ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ഉന്മേഷ് (32), ദേവ് (3) എന്നിവരാണ് മരിച്ചത്. മൂന്നുവയസ്സുകാരന്‍ നിരവധി ശാരീരിക അസ്വസ്ഥതകളിലൂടെയാണ് കടന്നുപോയിരുന്നത്.
ഇതിന്റെ മനോവിഷമത്തിലാണ് കുട്ടിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് കെട്ടിത്തൂക്കുകയായിരുന്നു.
അമ്മ വീട്ടിലെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.