യുവതിയുടെ പിത്താശയത്തില്‍ നിന്നും നീക്കിയത് 222 കല്ലുകള്‍; അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ നടന്നത് അപൂര്‍വ ലാപ്രോസ്‌കോപ്പിക് കോളിസിസ്റ്റെക്ടമി ശസ്ത്രക്രിയ
യുവതിയുടെ പിത്താശയത്തില്‍ നിന്നും നീക്കിയത് 222 കല്ലുകള്‍
അടൂര്‍: യുവതിയുടെ പിത്താശയത്തില്‍ നിന്നും 222 കല്ലുകള്‍ നീക്കം ചെയ്ത് ലൈഫ് ലൈന്‍ ആശുപത്രി. പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയുടെ പിത്താശയത്തില്‍ നിന്നും ലാപ്രോസ്‌കോപ്പിക് കോളിസിസ്റ്റെക്ടമി ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ നീക്കം ചെയ്തത്. ഇത്രത്തോളം കല്ലുകള്‍ പിത്താശയത്തില്‍ കാണുന്നത് വളരെ അപൂര്‍വമാണ്.
ജനറല്‍ ആന്‍ഡ് ലാപ്പറോസ്‌കോപ്പി വിഭാഗം തലവന്‍ ഡോ. മാത്യൂസ് ജോണിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു വര്‍ഷമായി വയറുവേദന അനുഭവപ്പെട്ടിരുന്ന വീട്ടമ്മ ഒരു മാസം മുന്‍പാണ് ലൈഫ് ലൈനില്‍ എത്തിയത്. ആവര്‍ത്തിച്ചുള്ള വയറുവേദനയായതിനാല്‍ നടത്തിയ വിശദ പരിശോധനയിലാണ് പിത്താശയക്കല്ലുകള്‍ കണ്ടെത്തിയത്.
ഡോ. അജോ അച്ചന്‍കുഞ്ഞ്, ഡോ. ഷീജാ പി. വര്‍ഗീസ്, ഡോ. പി.എന്‍. പ്യാരി, ഡോ. ഷഹനാ ഷാജി, ഡോ.കെ.എസ്.ലക്ഷ്മി ഭായി, നഴ്സ് ജ്യോതി രാജന്‍, ടെക്നിഷ്യന്‍മാരായ ഷിനു ഷാജി, വൈഷ്ണവി, ഷിജിന്‍ സാമുവേല്‍ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.