എടിഎം ന്റെ തകരാർ പരിഹരിക്കുന്നതിനിടെ അപകടം; കണ്ണൂരിൽ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം

Update: 2025-01-03 15:41 GMT

കണ്ണൂർ: എടിഎം മെഷിനിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം. അഞ്ചാംപീടിക സ്വദേശിയായ ടെക്നീഷ്യൻ സുനിൽ കുമാർ (49)ആണ് അതിദാരുണമായി മരിച്ചത്.

തലശ്ശേരി ചൊക്ലി കാനാറാ ബാങ്ക് എടിഎമ്മിലാണ് അപകടം നടന്നത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്.

എടിഎമ്മിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ സുനിലിന് ഷോക്കേൽക്കുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News