ചൂട് കൂടുന്നു; കേരളത്തില്‍ പുറം ജോലികള്‍ക്കായുള്ള സമയം പുനക്രമീകരിച്ചു; വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം അനുവദിക്കാന്‍ നിര്‍ദ്ദേശം

Update: 2025-02-12 04:04 GMT

തിരുവനന്തപുരം: ചൂട് കൂടുന്നതിനാല്‍ കേരളത്തില്‍ ഇന്ന് മുതല്‍ പുറം ജോലികള്‍ക്കായുള്ള സമയം പുനക്രമീകരിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം അനുവദിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന വിധത്തിലും ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും ജോലി ക്രമീകരിക്കണം. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ 8 മണിക്കൂര്‍ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.

നിര്‍മ്മാണ മേഖലയിലും റോഡ് നിര്‍മ്മാണ ജോലിക്കാര്‍ക്കിടയിലും കര്‍ശനമായി സമയക്രമീകരണം നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags:    

Similar News