കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പടക്കം കടിച്ചെടുത്തു; പടക്കം പൊട്ടിത്തെറിച്ച് നായയുടെ തല തകർന്നു; സംഭവം കൊല്ലത്ത്

Update: 2025-11-03 11:17 GMT

കൊല്ലം: പുനലൂരിൽ കാട്ടുപന്നികളെ പിടിക്കാൻ സ്ഥാപിച്ച പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായ ചത്തു. കഴിഞ്ഞ രാത്രിയാണ് മണലിൽ സ്വദേശി പ്രകാശിന്റെ വീട്ടിലെ നായയാണ് ചത്തത്. തോട്ടത്തിൽ നിന്ന് കടിച്ചെടുത്ത പന്നിപ്പടക്കം വീട്ടുമുറ്റത്ത് കൊണ്ടുവന്നതിന് പിന്നാലെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. നായയുടെ തല പൂർണമായും തകർന്നു. സംഭവത്തെക്കുറിച്ച് ഏരൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ആരാണ് തോട്ടത്തിൽ പന്നിപ്പടക്കം സ്ഥാപിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

കൃഷികൾ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം പടക്കങ്ങൾ സ്ഥാപിക്കുന്നത്. സമീപകാലത്ത് മലപ്പുറം കാളികാവിൽ മാത്രം നാൽപ്പതോളം കാട്ടുപന്നികളെ വനംവകുപ്പിന്റെ അനുമതിയോടെ വെടിവെച്ചു കൊന്നിരുന്നു. കർഷകരുടെ വിളകൾ സംരക്ഷിക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് പന്നിവേട്ട ശക്തമാക്കിയത്. പന്നികളുടെ ആക്രമണത്തിൽ നിരവധി കർഷകർക്ക് ഇതിനോടകം പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അംഗീകൃത ഷൂട്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ഈ ദൗത്യങ്ങളിൽ ചത്ത പന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സംസ്കരിക്കുകയും ചെയ്തു.

Tags:    

Similar News