കഴുത്തിൽ കയർ കുരുങ്ങി ചിറയിലേക്ക് വീണ് പോത്തിന് ദാരുണാന്ത്യം; സങ്കടം സഹിക്കാൻ കഴിയാതെ ഉടമയും കുഴഞ്ഞുവീണ് മരിച്ചു; അതിദാരുണ സംഭവം പത്തനംതിട്ടയിൽ

Update: 2024-12-18 12:39 GMT

പത്തനംതിട്ട: പോത്തിന്റെ കഴുത്തിൽ കയർ കുരങ്ങി ചിറയിലേക്ക് വീണത് കണ്ട് നിന്ന ഉടമയായ വയോധികൻ കുഴഞ്ഞുവീണു മരിച്ചു.

പത്തനംതിട്ട ഏനാദിമംഗലത്താണ് സംഭവം നടന്നത്. മങ്ങാട് സ്വദേശി രാജൻ (75) ആണ് മരിച്ചത്. മങ്ങാട് ഗണപതിച്ചിറയിലേക്കാണ് രാജന്റെ പോത്ത് കഴുത്തിൽ കയർ കുരുങ്ങി വീണത്.

ഫയർഫോഴ്സ് എത്തി എടുക്കുമ്പോഴേക്കും പോത്ത് മരണത്തിന് കീഴടങ്ങി. ഇതുകണ്ട് സങ്കടം സഹിക്കാൻ കഴിയാതെ കുഴഞ്ഞുവീണ രാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News