കട ഒഴിയുന്നതിനെച്ചൊല്ലി സഹോദരനുമായി തർക്കം; ശരീരത്തിൽ പെട്രോൾ ഒഴിച്ച് ഭീഷണിയുമായി കടയുടമ

Update: 2024-10-14 08:03 GMT

പത്തനംതിട്ട: പത്തനംതിട്ടയിൽ സഹോദരനുമായി കട ഒഴിയുന്നതിനെച്ചൊല്ലി തർക്കം. വ്യാപാരി ശരീരത്തിൽ പെട്രോൾ ഒഴിച്ച് ഭീഷണി. സ്റ്റേഷനറി കട നടത്തുന്ന ഉത്തമനാണ് പെട്രോൾ ശരീരത്തിൽ ഒഴിച്ച ശേഷം കടയ്ക്കുള്ളിൽ കയറിയിരുന്നത്. പത്തനംതിട്ട കുന്നന്താനം ആഞ്ഞിലിത്താനത്തായിരുന്നു നാട്ടുകാരയടക്കം പരിഭ്രാന്തിയിലാഴ്ത്തിയ സംഭവമുണ്ടായത്. സംഭവം അറിഞ്ഞ് ഫയർ ഫോഴ്‌സും പോലീസും സംഭവസ്ഥലത്തിയിരുന്നു.

വർഷങ്ങളായി ജ്യേഷ്ഠന്റെ കട മുറിയിലാണ് ഉത്തമൻ സ്റ്റേഷനറി കട നടത്തുന്നത്. എല്ലാ മാസവും അവസാനത്തെ ദിവസം താൻ കൃത്യമായി വാടക കൊടുക്കാറുണ്ടെന്നും എന്നിട്ടും കട ഒഴിയണമെന്ന്

സഹോദര ആവശ്യപ്പെട്ടെന്നും ഉത്തമൻ പോലീസിനോട് പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് ഉത്തമൻ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം കടയുടെ അകത്ത് കയറിയിരുന്നു.ഉത്തമന്റെ ബന്ധുക്കളെയും സ്ഥലത്തെത്തിച്ചു.

പോലീസെത്തി ഉത്തമനെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി. സി.ഐ കടയുടെ അകത്ത് കയറി ഉത്തമനുമായി സംസാരിച്ചു. പൊലീസിന്റെ അനുനയ ച‍ർച്ചകൾക്കൊടുവിൽ ഉത്തമനെ പുറത്തിറക്കി.

Tags:    

Similar News