ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്നു; പിടിയിലായ ചേരാനല്ലൂരുകാരൻ ഉമേഷ് നിരവധി മോഷണ കേസുകളിൽ പ്രതി
കൊച്ചി: വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ ഒന്നേമുക്കാൽ പവനോളം തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് (44) ആണ് കാലടി പോലീസിന്റെ പിടിയിലായത്. ചൊവ്വര തെറ്റാലി സ്വദേശിനിയായ വയോധികയെ ബൈക്കിലെത്തിയ പ്രതി വഴി ചോദിക്കാനെന്ന വ്യാജേന സമീപിച്ച ശേഷം മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
ശാസ്ത്രീയമായ തെളിവെടുപ്പിലൂടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രതി കച്ചേരിപ്പടിയിലുള്ള ഒരു ഫൈനാൻസ് സ്ഥാപനത്തിൽ പണയം വെച്ചിരുന്ന തൊണ്ടിമുതൽ പോലീസ് കണ്ടെടുത്തു. പ്രതി ഉപയോഗിച്ച ഇരുചക്രവാഹനം, കവർച്ച സമയത്ത് ധരിച്ചിരുന്ന ഹെൽമെറ്റ്, റെയിൻ കോട്ട്, മാസ്ക് എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ വരാപ്പുഴ, ചേരാനല്ലൂർ, ബിനാനി പുരം, നോർത്ത് പറവൂർ, ആലുവ സ്റ്റേഷനുകളിലായി സമാനമായ പത്തോളം കേസുകൾ നിലവിലുണ്ട്.