ബന്ധുവാണെന്ന വ്യാജേനയെത്തി കുശലം പറഞ്ഞ് വീട്ടിൽ കയറിപ്പറ്റി; വയോധിക ചായ എടുക്കാൻ പോയ തക്കം നോക്കി സ്വർണമാലയും പണവും കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-11-09 10:30 GMT

തിരുവനന്തപുരം: ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽക്കയറി വയോധികയുടെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. പന്തലക്കോട് ദേവിനഗർ നെടുവിള പൊയ്കയിൽ ഗൗരീശം വീട്ടിൽ വിജിതയുടെ വീട്ടിലാണ് കഴിഞ്ഞ ബുധനാഴ്ച രാവിലെ മോഷണം നടന്നത്. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.

വിജിതയുടെ ഭർത്താവിൻ്റെ മാതാവ് സരോജിനി അമ്മ വീട്ടുമുറ്റത്ത് മുറ്റമടിക്കുകയായിരുന്നു. ഈ സമയം സമീപത്തെത്തിയ മോഷ്ടാവ്, ബന്ധുവെന്ന് പരിചയപ്പെടുത്തി അവരുമായി സംസാരിക്കുകയും പിന്നീട് വീടിനുള്ളിൽ പ്രവേശിക്കുകയുമായിരുന്നു. സരോജിനി അമ്മ ചായ എടുക്കാൻ അടുക്കളയിലേക്ക് പോയ തക്കം നോക്കി, വീട്ടിലുണ്ടായിരുന്ന അലമാര തുറന്ന് ഏകദേശം ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടാവ് കവർന്നെടുത്തു.

മോഷണം നടന്ന വീടിൻ്റെ സമീപത്തെ മറ്റ് വീടുകളിലും മോഷ്ടാവ് എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനവും കണ്ടെത്തിയിട്ടുണ്ട്. കാണാതായ മറ്റ് ചില ആഭരണങ്ങൾ ഇമിറ്റേഷൻ സ്വർണ്ണമാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News