താമരശ്ശേരിയിൽ മോഷണ പരമ്പര; മൂന്ന് ഉന്തുവണ്ടികൾ കുത്തിത്തുറന്ന് കവർച്ച; കള്ളനെ തപ്പിയിറങ്ങി പോലീസ്; അന്വേഷണം ഊർജിതം

Update: 2025-01-11 13:55 GMT

കോഴിക്കോട്: താമരശ്ശേരിയിൽ മോഷണം പതിവാകുന്നു. കള്ളനെ തപ്പി പോലീസും. തട്ടുകട നടത്തുന്ന മൂന്ന് ഉന്തുവണ്ടികൾ കുത്തിത്തുറന്ന് ഗ്യാസ് സിലണ്ടർ, സിഗരറ്റ് മുതൽ ബേക്കറി സാധനങ്ങൾ വരെ കവർന്നു.

സാമിക്കുട്ടിയുടെ കടയിൽ നിന്നും 6500 രൂപയുടെ സിഗരറ്റ്, ബിന്ദുവിൻ്റെ കടയിലെ ഗ്യാസ് സിലണ്ടർ, ബേക്കറി സാധങ്ങൾ പെട്ടിയിൽ ഉണ്ടായിരുന്ന പണവും മോഷ്ടാക്കള്‍ കവർന്നു.

ശശിയുടെ ഉന്തുവണ്ടിയുടെ വാതിൽ പൊളിച്ച നിലയിലാണ്. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കേസിൽ അന്വേഷണം ഉർജിതമെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News