സ്‌കൂട്ടറില്‍ കറങ്ങി നടന്ന് വഴിയാത്രക്കാരികളുടെ മാല മോഷണം; യുവാവ് അറസ്റ്റില്‍

സ്‌കൂട്ടറില്‍ കറങ്ങി നടന്ന് വഴിയാത്രക്കാരികളുടെ മാല മോഷണം; യുവാവ് അറസ്റ്റില്‍

Update: 2024-11-11 01:11 GMT

എറണാകുളം: സ്‌കൂട്ടറില്‍ കറങ്ങി നടന്ന് വഴിയാത്രക്കാരികളുടെ മാല പിടിച്ചുപറിക്കുന്നത് പതിവാക്കിയ കള്ളനെ പോലിസ് പിടികൂടി. കോതമംഗലം കീരംപാറ സ്വദേശി സിനു കുട്ടപ്പനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്

സ്‌കൂട്ടറില്‍ കറങ്ങി നടക്കുകയും റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ അടുത്ത് വഴി ചോദിക്കാനെന്ന മട്ടില്‍ സ്‌കൂട്ടര്‍ നിര്‍ത്തും. എന്നിട്ട് മാല പൊട്ടിച്ച് ശരവേഗത്തില്‍ പോകും. ഇതാണ് സിനു കുട്ടപ്പന്റെ ശൈലി. കോതമംഗലം, ചേലാട് , പിണ്ടിമന, പാടംമാലി അങ്ങനെ പലയിടങ്ങളില്‍ സിനു ഈ ശൈലി പ്രയോഗിച്ചു. കള്ളാട് പക്ഷേ ശ്രമം പാളി. ബഹളം വെച്ച വീട്ടമ്മ കല്ലെടുത്ത് എറിഞ്ഞ് കള്ളനെ ഓടിക്കുകയും ചെയ്തു.

സ്‌കൂട്ടര്‍ കള്ളന്‍ തലവേദനയായതോടെ പൊലീസ് ഉഷാറായി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ഊര്‍ജിമാക്കി. അങ്ങനെ പലനാള്‍ കള്ളനായ സിനു കുട്ടപ്പന്‍ ഒരു നാള്‍ പിടിയിലായി. കോതമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജോയ് പി.ടി, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷാഹുല്‍ ഹമീദ്, റെജി എം.എം എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പുും നടത്തി.

Tags:    

Similar News