പിടിവള്ളിയായത് സിസിടിവി ദൃശ്യം; പിന്നാലെ ആരാധനാലയങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം; ഒടുവിൽ കാണിക്കവഞ്ചി മോഷണം നടത്തുന്ന സംഘം അറസ്റ്റിൽ

Update: 2024-10-24 11:38 GMT

കായംകുളം: ആരാധനാലയങ്ങൾ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പിടിയിലായി. കാണിക്കവഞ്ചി മോഷണം നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കൃഷ്ണപുരം മാരൂർത്തറ പുള്ളിക്കണക്ക് ശിവജി ഭവനത്തിൽ അൻവർ ഷാ (27), പുള്ളിക്കണക്ക് ശിവജി ഭവനത്തിൽ സരിത (26), ആലപ്പുഴ കലവൂർ പറച്ചിറയിൽ ശ്യാംജിത്ത് (31) എന്നിവരാണ് കായംകുളം പോലീസിന്റെ വലയിൽ കുടുങ്ങിയത്.

കാപ്പിലുള്ള ഒരു ഗുരുമന്ദിരത്തിൻറെ ഗ്ലാസ് ഡോർ തകർത്ത് കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ എത്തിയ മൂന്ന് പേർ മോഷണം നടത്തുന്ന സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്.

അൻവർ ഷായും സരിതയും അടൂർ, പുത്തൂർ, കുമളി, വൈക്കം, വെഞ്ഞാറമൂട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ ഇവർ പ്രതികളാണ്. മൂന്നാം പ്രതിയായ ശ്യാംജിത്തിനെതിരെ ആലപ്പുഴ നോർത്ത്, അതുപോലെ സൗത്ത് പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളും ഇവർക്കെതിരെ ഉണ്ട്. 

Tags:    

Similar News