ചികിത്സയിൽ കഴിയുന്ന യുവതിയോട് മോശമായി പെരുമാറി; തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു; കടുത്ത നടപടി

Update: 2025-04-26 13:15 GMT

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കനത്ത അനാസ്ഥ. ചികിത്സയ്‌ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരൻ ദിൽകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയോട് ഇന്നലെ വൈകുന്നേരമായിരുന്നു ഇയാൾ മോശമായി പെരുമാറിയത്.

പിന്നാലെ രോഗി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിനോട് പരാതി പറയുകയും പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് അടിയന്തര നടപടിയുണ്ടായത്‌. ഇയാൾ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന റിപ്പോർട്ട് ലഭിച്ചതിൽ പ്രകാരമാണ് പ്രാഥമിക നടപടിയെന്ന നിലയിൽ സർവ്വീസിൽ നിന്നും സസ്പെന്‍റ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ബി .എസ് സുനിൽകുമാർ വ്യക്തമാക്കി.

Tags:    

Similar News