'ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷൻ';'ബോധപൂർവം ഒരു ചട്ടവും ഞാൻ ലംഘിച്ചിട്ടില്ല';'ഭരണഘടനയില്‍ എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് പറഞ്ഞിട്ടില്ല';'അപ്പൊ ശരി സസ്പെൻഷൻ ഓർഡർ കൈപ്പറ്റിയിട്ട് വരാം'; ഒടുവിൽ മാധ്യമങ്ങളോട് പ്രതികരിച്ച് സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത്

Update: 2024-11-12 07:47 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്‌ണൻ, കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് എന്നിവർക്കെതിരെയാണ് സർക്കാർ കടുത്ത നടപടി എടുത്തിരിക്കുന്നത്.

'മല്ലു ഹിന്ദു ഐഎഎസ്' വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്‌ണനെതിരായ നടപടി എടുത്തിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിൽ അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് എൻ പ്രശാന്തിനെതിരെ ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. ഇപ്പോഴിതാ സസ്പെൻഷൻ ഓർഡർ കൈപ്പറ്റാൻ എത്തിയ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്.

ഭരണഘടനയുടെ പരമാധികാരത്തിലാണ് താൻ വിശ്വസിക്കുന്നതെന്ന് സസ്പെൻഷൻ കിട്ടിയ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് പ്രതികരിച്ചു. ബോധപൂർവം ഒരു ചട്ടവും താൻ ലംഘിച്ചിട്ടില്ലെന്നും. എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ലെന്നും അദ്ദേഹം പറയുന്നു. സസ്പെൻഷൻ ഓർഡർ കൈപ്പറ്റാൻ എത്തിയപ്പോൾ ആണ് പ്രശാന്ത് പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ..,'ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷനാണ്. കുറേകാലം സ്‌കൂളിലും ലോ കോളേജിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഞാൻ സസ്പെൻഷനിലായിട്ടില്ല. അടുത്ത നടപടിയെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ല. വിശദീകരണം ചോദിച്ചില്ലെന്ന പരാതിയൊന്നും തനിക്കില്ല.

ഭരണഘടനയുടെ പരമാധികാരത്തിലാണ് വിശ്വസിക്കുന്നത്. ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. ബോധപൂർവം ഒരു ചട്ടവും ഞാൻ ലംഘിച്ചിട്ടില്ല. സസ്‌പെന്‍ഷന്‍ ഡോക്യുമെന്റ് കണ്ടാലേ കാര്യം വ്യക്തമാകുകയുള്ളൂ' എന്നും പ്രശാന്ത് പ്രതികരിച്ചു.

മലയാളത്തില്‍ പല പ്രയോഗങ്ങളുണ്ട്. അത് ഭാഷാപരമായ ചില കാര്യങ്ങളാണ്. സത്യം പറയാന്‍ രാഷ്ട്രീയലക്ഷ്യം വേണമെന്നില്ല. പിന്നാലെ കേരളത്തിലെ രാഷ്ട്രീയം തനിക്ക് പറ്റിയതാണെന്ന് തോന്നുന്നുണ്ടോ എന്ന് പ്രശാന്ത് മാധ്യമപ്രവർത്തകരോട് ചോദിക്കുകയും ചെയ്തു. സത്യസന്ധമായ കാര്യം സംസാരിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശമുണ്ടെന്ന് മാത്രമേ വിശ്വസിക്കുന്നുള്ളൂ. ശേഷം താൻ പോയി വാറോല കൈപ്പറ്റട്ടെയെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

നവമാധ്യമക്കുറിപ്പിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നിരന്തരം അവഹേളിച്ച കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനേയും മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണനേയും സസ്പെൻഡ് ചെയ്തത്.

Tags:    

Similar News