കാഞ്ഞങ്ങാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്നു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30) എന്നിവരാണു മരിച്ചത്.

Update: 2024-09-14 16:32 GMT

കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്നു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30) എന്നിവരാണു മരിച്ചത്.

ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. കള്ളാറില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തുനിന്നു വന്ന ട്രെയിന്‍ മൂന്നു പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Tags:    

Similar News