തൃശ്ശൂര്‍ കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും തമ്മില്‍ കൂട്ടിയിടിച്ചു; രണ്ട് മരണം; മരിച്ചത് ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും കാര്‍ യാത്രികയും

തൃശ്ശൂര്‍ കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും തമ്മില്‍ കൂട്ടിയിടിച്ചു

Update: 2025-08-10 11:56 GMT

കുന്നംകുളം: തൃശൂര്‍ കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും കാര്‍ യാത്രികയുമാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം കാണിപ്പയ്യൂരാണ് അപകടം ഉണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയായ കുഞ്ഞിരാമന്‍ (81), കാര്‍ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) ആണ് മരിച്ചത്.

എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് രോഗിയുമായി പോകുന്ന ആംബുലന്‍സും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാണിപ്പയ്യൂര്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. എതിര്‍ ദിശയില്‍ വന്ന കാര്‍ പെട്ടെന്ന് നിയന്ത്രണം തെറ്റി ആംബുലന്‍സ് മുന്നില്‍ പെടുകയായിരുന്നു. ഇടിച്ച ആംബുലന്‍സ് റോഡില്‍ മറിഞ്ഞു.

ഇതില്‍ ഉണ്ടായിരുന്ന രോഗിയെ ഉടനെ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. കാറില്‍ ഉണ്ടായിരുന്നവരെ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News