മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുഗമമാക്കണം; പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികൾ നിരോധിച്ചു; നിയന്ത്രണം ഈ ദിവസം മുതൽ; ഉത്തരവിറക്കി ജില്ലാ കളക്ടർ
By : സ്വന്തം ലേഖകൻ
Update: 2025-01-07 13:32 GMT
പത്തനംതിട്ട: ഈ വർഷത്തെ ശബരിമല തീർത്ഥാടനം വലിയ വിവാദങ്ങൾ ഒന്നുമില്ലാതെ വളരെ നല്ല രീതിയിലാണ് അവസാനിച്ചത്. ഇക്കൊല്ലവും വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി തീർത്ഥാടകർ ആണ് അയ്യപ്പനെ കാണാൻ സന്നിധാനത്ത് എത്തിയത്. ഇനി ഈ മാസത്തെ മകരവിളക്ക് മഹോൽത്സാവത്തോടു കൂടി ശബരിമല തീർഥാടനം പരിവസാനിക്കും.
മകരവിളക്ക് തീർത്ഥാടനത്തിൻ്റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികൾ നിരോധിച്ച് ജില്ലാ കളക്ടർ. ശബരിമലയിലെ തിരക്ക് പരിഗണിച്ച് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിൽ നിരോധിച്ചുവെന്ന് കളക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു.
ജില്ലയിൽ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്. തീർത്ഥാടകരുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.