വിവാഹ വാഗ്ദാനം നല്‍കി റീല്‍സ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ 'തൃക്കണ്ണനെ' കസ്റ്റഡിയില്‍ എടുത്ത് പോലീസ്

Update: 2025-03-11 09:06 GMT

ആലപ്പുഴ: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച എന്ന പരാതിയിലാണ് തൃക്കണ്ണന്‍ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴ പോലീസിലാണ് പരാതി കിട്ടിയത്. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി റീല്‍സ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്സ് ഉള്ള ആളാണ് തൃക്കണ്ണന്‍ എന്ന പേരില്‍ ഉള്ള ഹാഫിസ്.

Tags:    

Similar News