താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്; ചരക്ക് ലോറികൾ വരെ കുടുങ്ങി; ചുരംകയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു
By : സ്വന്തം ലേഖകൻ
Update: 2026-01-02 11:05 GMT
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം കയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുരുക്ക് തുടരുകയാണ്.
വാരാന്ത്യവും അവധിക്കാലവുമായതിനാൽ ആളുകൾ കുട്ടത്തോടെ വയനാട്ടിലേക്കും മൈസൂർ, ഊട്ടി എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നതാണ് കുരുക്കിന് കാരണമായത്.
താമരശ്ശേരി ചുരത്തിൽ പകൽ സമയങ്ങളിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സമയക്രമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ വാഹനങ്ങൾ കടന്നുപോവുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മുതൽ വൻ ഗതാഗതക്കുരുക്കാണ് താമരശ്ശേരി ചുരത്തിൽ.