പാഞ്ഞെത്തിയ ട്രെയിനിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; പോലീസ് സ്ഥലത്തെത്തി; സംഭവം മലപ്പുറത്ത്
By : സ്വന്തം ലേഖകൻ
Update: 2025-04-13 09:50 GMT
മലപ്പുറം: മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം. ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനും സാധിച്ചിട്ടില്ല.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.