ഇടുക്കിയിൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തിയിൽ അ​നു​വ​ദി​ച്ച പ​ണ​വു​മാ​യി ക​രാ​റു​കാ​ര​ൻ മു​ങ്ങി​; പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ ദുരിതത്തിലായി ആ​ദി​വാ​സി​ കുടുംബങ്ങൾ

Update: 2024-10-18 08:24 GMT

ചെ​റു​തോ​ണി: ഇടുക്കിയിൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ വീ​ട് പ​ണി​യാ​ൻ അ​നു​വ​ദി​ച്ച പ​ണ​വു​മാ​യി ക​രാ​റു​കാ​ര​ൻ മു​ങ്ങി​യ​തോ​ടെ പ്രതിസന്ധിയിലായിരിക്കുകയാണ് ആ​ദി​വാ​സി​ കുടുംബങ്ങൾ. ജി​ല്ല ആ​സ്ഥാ​ന​ത്തി​ന​ടു​ത്തു​ള്ള മ​ണി​യാ​റ​ൻ​കു​ടി​ക്കു സ​മീ​പ​മു​ള്ള ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ ദുരിതത്തിലായത്.

2021ലാ​ണ് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ മ​ണി​യാ​റ​ൻ​കു​ടി​ക്കു സ​മീ​പ​മു​ള്ള വ​ട്ട​മേ​ട്, പെ​രു​ങ്കാ​ല കു​ടി​ക​ളി​ലു​ള്ള പ​തി​ന​ഞ്ചോ​ളം ആ​ദി​വ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ലൈ​ഫ് മി​ഷ​നി​ൽ വീ​ട് അ​നു​വ​ദി​ച്ച​ത്.

കുടുംബങ്ങൾ പെ​ട്ടെ​ന്ന് വീ​ടു​പ​ണി​തീ​ർ​ത്തു കി​ട്ടാ​ൻ ഊ​രു​മൂ​പ്പ​നു നിർമാണ ക​രാ​ർ ന​ൽ​കി. ഒ​രു വീ​ടി​നു ആ​റു​ല​ക്ഷം രൂ​പ വീ​ത​മാ​ണ് പദ്ധതിയിൽ​ അ​നു​വ​ദി​ച്ച​ത്​. എന്നാൽ കരാറുകാരന്റെ ചതിയിൽ കുടുംബങ്ങളുടെ വീട് പണി പാതി വഴിയിലായി.

ചി​ല രാ​ഷ്ടീ​യ​ക്കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പി​ൻ​ബ​ല​ത്തോ​ടെ പ​ണി പൂ​ർ​ത്തി​യാ​യെ​ന്നു കാ​ണി​ച്ച് ഇ​യാ​ൾ അ​നു​വ​ദി​ച്ച തു​ക മു​ഴു​വ​ൻ കൈ​ക്ക​ലാ​ക്കി. എ​ന്നാ​ൽ, വീ​ടു​ക​ളു​ടെ പ​ണി പ​കു​തി​പോ​ലും പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.

ഒ​ന്നു​ര​ണ്ട് വീടുകളുടെ മേ​ൽ​ക്കൂ​ര വാ​ർ​ത്ത് ന​ൽ​കി. ഒ​രെ​ണ്ണ​ത്തി​ന്‍റെ ത​റ മാ​ത്ര​മാ​ണ് പ​ണി​ത​ത്. മൂ​ന്നു​മാ​സം മു​മ്പ്​ കി​ട്ടി​യ പ​ണ​വു​മാ​യി ക​രാ​റു​കാ​ര​ൻ നാടുവിട്ടു. ഇതോടെ ചതിയിൽ അകപ്പെട്ടു എന്ന് മനസ്സിലാക്കിയ കുടുംബങ്ങളിൽ ചി​ല​ർ സ്വ​ന്തം കൈ​യി​ൽ​നി​ന്നും പ​ണം മു​ട​ക്കി​യും ക​ടം വാ​ങ്ങി​യും മേ​ൽ​ക്കൂ​ര കോ​ൺ​ക്രീ​റ്റ്​ ചെ​യ്തു.

മു​ൻപും ഇ​ത്ത​ര​ത്തി​ൽ ഇയാൾ പ​ണം ത​ട്ടി​യെ​ടു​ത്തതിനാൽ വീ​ടു​പ​ണി പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ക​രാ​റു​കാ​ര​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് കുടുംബങ്ങൾ.

Tags:    

Similar News