മുഴുവൻ ചെങ്കല്ല് ലോഡുമായി ലോറി; ചെങ്കുത്തായ ഇറക്കം ഇറങ്ങുനതിനിടെ കൺട്രോൾ പോയി; ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-01-29 11:40 GMT
കോഴിക്കോട്: ചെങ്കല്‍ ക്വാറിയില്‍ ലോറി മറിഞ്ഞ് വൻ അപകടം. കോഴിക്കോട് കാരശേരി പഞ്ചായത്തിലെ എണ്ണങ്കലിലാണ് അപകടം നടന്നത്. സംഭവത്തിൽ ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്. ഡ്രൈവര്‍ പോക്കര്‍, സഹായി പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇരുവര്‍ക്കും കാലിനാണ് പരിക്ക് പറ്റിയത് .
അപകടത്തെ തുടര്‍ന്ന് ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഇരുവരേയും നാട്ടുകാരും ഫയര്‍ ആന്‍റ് റെസ്ക്യൂ സംഘവം ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇരുവരേയും മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.