ലോറിക്കുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതം മൂലമെന്ന് സംശയം; മരിച്ചത് തമിഴ്നാട് സ്വാദേശി
By : സ്വന്തം ലേഖകൻ
Update: 2024-11-28 15:38 GMT
കുഴൽമന്ദം: ലോറിക്കുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടുകാരനായ ഡ്രൈവറാണ് മരിച്ചത്. ഈറോഡ് സ്വദേശി സന്തോഷ് കുമാറിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. ദേശീയപാതയോരത്ത് ചിതലി നൂലിടാമ്പാറ മസ്ജിദിന് മുന്നിലാണ് ലോറി പാർക്ക് ചെയ്തിരുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലോറിയിൽനിന്ന് ആരെങ്കിലും പുറത്തിറങ്ങുന്നതോ പുറത്തുനിന്ന് ലോറിയിലേക്ക് ആരെങ്കിലും കയറുന്നതോ ദൃശ്യങ്ങളിൽ ഇല്ല. വ്യാഴാഴ്ച രാവിലെ എട്ടുമണിയായിട്ടും ലോറി പോകാതിരുന്നതോടെ പ്രദേശവാസികൾ വന്ന് ഡ്രൈവറെ വിളിച്ചെങ്കിലും ഉണർന്നില്ല.
ഉടനെ ഇവർ വിവരം അറിയിച്ചതുനുസരിച്ച് കുഴൽമന്ദം അഡീഷണൽ എസ്.ഐ. കെ. കലാധരന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത്.