മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കം; 47 കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയില്‍ കുത്തിക്കൊല്ലാന്‍ ശ്രമം; കൊല്ലം സ്വദേശി പിടിയില്‍

Update: 2024-12-22 13:01 GMT

തൃശൂര്‍: ഗുരുവായൂര്‍ വടക്കേ റോഡില്‍ മദ്യപിച്ച് വഴക്കുണ്ടാക്കി കണ്ണൂര്‍ സ്വദേശിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. 47 കാരനായ ഷെല്ലിയെ ഇരുമ്പ് കമ്പികൊണ്ട് തലയില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കൊല്ലം സ്വദേശി അര്‍ജുനനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

തലക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലാണ്. ഇരുവരും വീട്ടില്‍ നിന്ന് പിണങ്ങി ഗുരുവായൂരിലെത്തി കൂലിപ്പണിയെടുത്ത് കഴിയുകയാണ്. ഇന്നര്‍ റിംഗ് റോഡില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് സംഘട്ടനം നടന്നത്.

Tags:    

Similar News