വഴിയേ പോയവരെയെല്ലാം കടിച്ചു..; വെള്ളിപറമ്പിൽ തെരുവുനായ ആക്രമണം; പത്തിലധികം ആളുകളെ നായ ഓടിച്ചിട്ട് കടിച്ചു; പേടിച്ച് നാട്ടുകാർ; പരിക്കേറ്റവർ ആശുപത്രിയിൽ

Update: 2024-12-22 12:00 GMT

കോഴിക്കോട്: വെള്ളിപറമ്പിൽ തെരുവുനായ ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ. പത്തിലധികം ആളുകളെ നായ കടിച്ചെന്നാണ് വിവരങ്ങൾ. പ്രായമായവർ മുതൽ കുട്ടികൾ വരെ നായയുടെ കടിയേറ്റവരുടെ കൂട്ടത്തിൽ ഉണ്ട്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്.

രാവിലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കടിച്ച നായ പോയ വഴിയേ കണ്ണിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു.

മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നവരും ഉണ്ട്. ചിലർ പ്രാഥമിക ചികിത്സ തേടിയ ശേഷം വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.

Tags:    

Similar News