റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം; അപകടം മകളുടെ വീട്ടിലേക്ക് പോകാനിറങ്ങിയപ്പോൾ

Update: 2024-12-22 07:11 GMT

ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ വീണ്ടും അപകടം. പട്ടണക്കാട് പുതിയകാവിനു സമീപം ബൈക്കിടിച്ചു വയോധികന് ദാരുണാന്ത്യം. അരൂര്‍ പഞ്ചായത്ത് 21-ാം വാര്‍ഡ് അമ്പനേഴത്ത് വാസവന്‍(85)ആണ് മരിച്ചത്. മകളുടെ വീട്ടിലേക്കു പോകാന്‍ കാല്‍നടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

വളരെ ഗുരുതരമായി പരിക്കേറ്റ വാസവനെ ഉടനെ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ തന്നെ മരണത്തിന് കീഴടങ്ങി.

അപകടസ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. അതേസമയം, ഒരാഴ്ചക്കിടയില്‍ ചേര്‍ത്തലയിൽ ദേശീയപാതയലുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ നാലുപേരാണ് മരിച്ചത്.

Tags:    

Similar News