സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത, കട്ടപ്പന മുതല്‍ തേനി വരെ; 20 കിലോമീറ്റര്‍ ലാഭിക്കാം
സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത, കട്ടപ്പന മുതല്‍ തേനി വരെ; 20 കിലോമീറ്റര്‍ ലാഭിക്കാം
By : സ്വന്തം ലേഖകൻ
Update: 2026-01-29 09:25 GMT
തിരുവനന്തപുരം: കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കട്ടപ്പന മുതല്‍ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് തുരങ്ക പാത നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ സാധ്യത പഠനം നടത്തുന്നതിനായി ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
തുരങ്കപാത വരുന്നതോടുകൂടി 20 കിലോമീറ്റര്‍ യാത്ര ലാഭിക്കാന്‍ സാധിക്കും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 79.03 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.