റെയിൽവേ സ്റ്റേഷൻ പരിസരത്ത് മിന്നൽ പരിശോധന; സംശയം തോന്നി ചെക്ക് ചെയ്തപ്പോൾ കണ്ടെത്തിയത് 22 കിലോ കഞ്ചാവ്; കൈയ്യോടെ പൊക്കി എക്സൈസ്; രണ്ടുപേർ പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-02-15 13:37 GMT
കൊല്ലം: കരുനാഗപ്പള്ളിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട. കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ്എസ്സിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ 22.20 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ഒഡീഷ സ്വദേശികളായ ഗഗൻ ജന, അമിസൺ റായ്ത എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. ഒഡീഷയിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനികളാണ് പിടിയിലായവർ. കൊല്ലം എക്സൈസ് സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.