ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി; പുതുവത്സരാശംസയുമായി ഫേസ്ബുക്ക് പോസ്റ്റ്
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ മെഗാനൃത്തസന്ധ്യയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ എറ്റവും പുതിയ ആരോഗ്യവിവരങ്ങള്‍ പങ്കുവച്ച് എഫ് ബി പോസ്റ്റ്. ഉമ തോമസ് എംഎല്‍എയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ടീ അഡ്മിനാണ് ആരോഗ്യവിവരങ്ങള്‍ പോസ്റ്റുചെയ്തത്.
പുതുവത്സരത്തിലെ സന്തോഷ വാര്‍ത്ത... സെഡേഷന്‍ കുറച്ചു വരുന്നു, വെന്റിലേറ്റര്‍ സപ്പോര്‍ട്ടും.. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ചേച്ചി ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചു.. എല്ലാവര്‍ക്കും പുതുവത്സരാംശകളും നേര്‍ന്നിട്ടുണ്ട്.. പ്രാര്‍ത്ഥനകള്‍ തുടരുമല്ലോ.. എന്നാണ് പോസ്റ്റ്.
ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ ഇന്നലെ തന്നെ പുരോഗതി ഉണ്ടായിരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന ഉമ ഇന്നലെ രാവിലെ കണ്ണുതുറക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കുകയും മക്കളെ തിരിച്ചറിയുകയും ചെയ്തിരുന്നു. നട്ടെല്ലിന്റെയും തലയുടെയും പരിക്കിനുള്ള ചികിത്സ ഫലം കണ്ടുതുടങ്ങിയെന്ന് റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് വ്യക്തമാക്കുകയും ചെയ്തു.
ഇന്നലെ രാവിലെ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ആശുപത്രിയിലെത്തിയിരുന്നു.