മാസപ്പടി കേസ് രാഷ്ട്രീയ പ്രേരിതമല്ല; എസ്.എഫ്.ഐ.ഒ കുറ്റപത്രം നല്‍കിയതില്‍ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ല; ഒരു സേവനവും നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നും വി ഡി സതീശന്‍

മാസപ്പടി കേസ് രാഷ്ട്രീയ പ്രേരിതമല്ല

Update: 2025-04-10 18:09 GMT

കൊച്ചി: മാസപ്പടി കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും എസ്.എഫ്.ഐ.ഒ കുറ്റപത്രം നല്‍കിയതു സംബന്ധിച്ച് മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ഒരു സേവനവും നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്. മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടാകും. കേസിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് അതിനെ നോക്കിക്കാണേണ്ടതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി ആശ സമരത്തെ തള്ളിപ്പറഞ്ഞതും മോശമായിപ്പോയി. സമരത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. വയനാട്ടിലെ വായ്പകള്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ എഴുതിത്തള്ളണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News