വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ വളച്ചൊടിച്ചു; കേരളത്തില്‍ കോണ്‍ഗ്രസിന് ഇനി ഭരണം കിട്ടില്ലെന്ന് വി മുരളീധരന്‍

വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ വളച്ചൊടിച്ചു

Update: 2024-12-21 09:18 GMT

പത്തനംതിട്ട: കേരളത്തില്‍ കോണ്‍ഗ്രസിന് ഇനി ഭരണം കിട്ടില്ലെന്ന് പറഞ്ഞ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരന്‍. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അദ്ദേഹം ദൃശ്യ മാധ്യമത്തോട് സംസാരിക്കവെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

കോണ്‍ഗ്രസിന് ഇനി ഭരണം കിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണം എന്നല്ല വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതെന്ന് വി മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഭരണം ലഭിച്ചാല്‍ ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ കൊള്ളാം എന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇതിനു പുറമെ ബിജെപിയില്‍ പുനഃസംഘടന ഉണ്ടാകുന്നത് സ്വാഭാവിക നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ അംഗീകരിച്ചു കൊണ്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും കാര്യങ്ങള്‍ ചെയ്യാനുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം ശബരിമലയില്‍ പോലീസും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News